തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി.മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. മന്ത്രിതല യോഗത്തിലാണ് തീരുമാനം.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള മന്ത്രിസഭാ തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴിയായിരിക്കും ദര്‍ശനത്തിന് അനുമതി നല്‍കുക.
ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗതയില്‍ പൂര്‍ത്തിയാക്കാനുമാണ് തീരുമാനം