തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്നായിരുന്നു മണിയുടെ പരാമർശം.
ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവർണർ കാണിക്കുന്നതെന്നും എം.എം മണി പറഞ്ഞു.
എൽ.ഡി.എഫ് പൊതു യോഗത്തിലായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. ഗവർണർ എത്തുമ്പോൾ ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരേയെന്നും ഇക്കാര്യം എൽ.ഡി.എഫ് ആലോചിക്കണമെന്നും എം.എം മണി വ്യക്തമാക്കിയിരുന്നു.
അതിനു പിന്നാലെയാണ് ഗവർണർ എത്തുന്ന ചൊവ്വാഴ്ച ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു എം.എം മണിയുടെ വിമർശനം.