തൊടുപുഴ ലയൺസ് ക്ലബ്ബ് ഗാന്ധി ജയന്തി ശുചീകരണപ്രവർത്തികൾ കൊണ്ടും പരിസ്ഥിതി പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ടും സമുചിതമായി ആചരിച്ചു. ‘വയലോളം 2022’ എന്ന നാടൻ നെൽകൃഷിയുടെ തുടക്കം പുറപ്പുഴ പഞ്ചായത്തിലെ ചെള്ളൽ പാടശേഖരത്ത് തുടക്കമായി … അൻപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലയൺസ് കുടുംബാംഗങ്ങൾ പങ്കെടുത്തു… ലയൺസ് അംഗങ്ങൾ തന്നെ പാടത്ത് പണിയെടുത്തു
രാവിലെ ക്ലബ്ബും പരിസരവും വൃത്തിയാക്കിയതിനു ശേഷം ക്ലബ്ബിൽ തന്നെ അംഗങ്ങൾ ഭക്ഷണം പാകം ചെയ്തു. പിന്നീട് ചെള്ളൽ പാടത്തെത്തി നാടൻ നെൽകൃഷി ചെയ്യുകയായിരുന്നു… ഈ റോഡിന്റെ പരിസരങ്ങളും വൃത്തിയാക്കി. ഈ തലമുറക്ക് തണ്ണീർത്തടത്തിന്റെയും കൃഷിയുടെ പ്രാധാന്യത്തെയും മനസ്സിലാക്കി കൊടുക്കുക എന്നതിനാണ് ഈ ഗാന്ധിജയന്തി ദിനം വ്യത്യസ്തമായി കൊണ്ടാടിയതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു…
ക്ലബ് പ്രസിഡന്റ് അനൂപ് ധന്വന്തരി, സെക്രട്ടറി Dr മാർട്ടിൻ ഇമ്മാനുവേൽ, കൃഷിപദ്ധതി കമ്മിറ്റി അംഗങ്ങളായ ഷാജി എം മണക്കാട്, അഡ്വ പി സ് മൈക്കിൾ, പുന്നൂസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി