Timely news thodupuzha

logo

സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തി തുറന്നെന്ന പരാതിയുമായി സീന

കൊച്ചി: തന്‍റെ വീട് പൊലീസ് കുത്തിത്തുറന്നെന്നും  പിന്നാലെ പത്ത് പവന്‍റെ ആഭരങ്ങള്‍ കാണാതായെന്ന് കാണിച്ച്  സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാറക്കല്‍ പൊലീസില്‍ നിന്നുള്ള ഒരു സംഘം താന്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നതെന്ന് സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമീപവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. 

വീടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങള്‍ കാണാതായെന്ന് പരാതി. ബ്രിട്ടോക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത് കാണാതായിട്ടുണ്ടെന്നും സീന പറയുന്നു.യാതൊരു നടപടിക്രമങ്ങളും പാലിക്കാതയാണ് പൊലീസ് വീട് കുത്തിത്തുറന്നത്. ചില സാമൂഹിക ദ്രോഹികളുടെ സഹായവും ഇവര്‍ക്ക് കിട്ടിക്കാണണം. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വച്ച സംഭവത്തില്‍ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടില്‍ പ്രതി ഉണ്ടായിരുന്നുവെന്നു ഇതനുസരിച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് വീട്ടില്‍ എത്തിയതാണെന്നുമാണ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *