Timely news thodupuzha

logo

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇനി നിയമനം എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും ഇത്തരത്തില്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു

ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിനു കൈമാറുന്നു. ഇങ്ങനെയാണ് സ്ഥാപനം ഒഴിവുകള്‍ നികത്തുന്നതെന്ന് മന്ത്രി പറഞ്ഞു

എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ക്ക് സാധിക്കുന്നുണ്ട്. ഇ-ഓഫീസ് സംവിധാനവും എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *