Timely news thodupuzha

logo

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂർ: കാറിൽ ചാരി നിന്നതിന് 6 വയസുക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ കാര്യഗൗരവമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പ്രതിയെ രാത്രി തന്നെ വിട്ടയച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. 

സംഭവത്തിന്‍റെ തുടക്കത്തില്‍ പൊലീസ് പറഞ്ഞ കാരണങ്ങള്‍ അപ്പാടെ തള്ളുന്നതാണ് പുതിയതായ് വന്ന റിപ്പോര്‍ട്ട്. സംഭവം നടന്നു ദിവസങ്ങളായെങ്കിലും സംഭവസ്ഥലത്തെത്തിയ  പൊലീസ് വ്യക്തതയോടെ പ്രവര്‍ത്തിച്ചില്ല. വണ്ടി കസ്റ്റഡിയിലെടുത്ത ശേഷം പിറ്റേ ദിവസം രാവിലെ ഹാജരാകാന്‍ പറഞ്ഞ് പ്രതികളെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  തലശ്ശരി സി ഐ എം അനിലിനും ഗ്രേഡ് എസെഐമാര്‍ക്കുമാണ് വീഴ്ച്ച പറ്റിയതെന്നും റിപ്പോര്‍ട്ടില്‍ ചണ്ടികാണിക്കുന്നു. 

സംഭവം നടന്ന ഉടനെ അഭിഭാഷകനാണ് ഈ കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ സ്കാനിം​ഗ് സൗകര്യമില്ലാത്തതിനാൽ അഭിഭാഷകൻ കുട്ടിയെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് സ്കാനിം​ഗ് എടുത്തതിന് ശേഷം തിരികെ  ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാറിൽ വന്നയാൾ മർദ്ദിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്‍റെ മൊഴി. മർദ്ദിച്ചത് കണ്ടു എന്ന് രക്ഷിതാക്കളും പറയുന്നുണ്ട്. ആരോ​ഗ്യപരമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ് കു‍ഞ്ഞ്. ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. കേരളത്തിലെ ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റു കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാൾ ഉന്നയിച്ചത്.  പിന്നാലെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ മര്‍ദിച്ചത്. വധശ്രമം ചുമത്തി പൊലീസ് ശിഹ്ഷാദിനെതിരെ കേസ് എടുത്തു.

Leave a Comment

Your email address will not be published. Required fields are marked *