തൊടുപുഴ: വാട്ടർ അതോറിറ്റി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതിനെ തുടർന്ന് കൊയ്ത്തു നടന്നു കൊണ്ടിരിക്കുന്ന കോടികുളം മേവള്ളി പാടശേഖരത്തിൽ വെള്ളം കയറുകയും നെല്ല് വീണുപോകുകയും, കൊയ്ത്തു മുടങ്ങുകയും ചെയ്തതായി കർഷർ പറഞ്ഞു.
കർഷകരായ മൈക്കിൾ ഓലിയാങ്കൽ, ജോസഫ് ഓലിയാങ്കൽ, റോബിൻ, ബാബു എന്നിവരാണ് ഇതുമൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുമ്പും വാട്ടർ അതോറിറ്റി ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വീട്ടതു മൂലം നഷ്ടം ഉണ്ടായതായി കർഷകർ ആരോപിച്ചു.