തൊടുപുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ യുവജന കേന്ദ്രം പ്രശസ്ത നാടൻ പാട്ട് കലാകാരനായിരുന്ന കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം ജില്ലാതല നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു.
തൊടുപുഴയിൽ നടന്ന ചടങ്ങിൽ ജില്ലാ ഓഫീസർ ശങ്കർ എം എസ് അധ്യക്ഷത വഹിച്ച യോഗം യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടൻപാട്ട് കലാകാരൻ അജീഷ് തായില്യം കലാഭവൻ മണി അനുസ്മരണ പ്രഭാഷണം നടത്തി.. കോർഡിനേറ്റർമാരായ സഹൽ സുബൈർ, ദേവാനന്ദ് സുരേഷ്, ആകാശ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ കുമളി ആരണ്യം ക്ലബ് ഒന്നാം സ്ഥാനവും പാമ്പാടുമ്പാറ ദേശത്തുടി ക്ലബ് രണ്ടാംസ്ഥാനവും പെരുവന്തനം അവളിടം ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും നിരവധി ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് 25000 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ ടീമിന് 10,000 രൂപ ക്യാഷ് പ്രൈസ് മൂന്നാം സ്ഥാനം നേടിയ ടീമിന് 5000 രൂപ ക്യാഷ് പ്രൈസും നൽകി.