ടൈറ്റസ് രാജാക്കാട്
രാജാക്കാട്:ഇടുക്കി പിതാവ് മാർ.
ജോൺ നെല്ലിക്കുന്നേലിൻ്റെ കാർമ്മികത്വത്തിൽ
രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ ഈസ്റ്റർ കുർബ്ബാന നടത്തി.
കഴിഞ്ഞ അൻപതു ദിവസം നീണ്ടുനിന്ന
നോമ്പിൻ്റെയും 1പ്രാർത്ഥനകളുടെയും ഉപവാസത്തിൻ്റെയും,പരിത്യാഗങ്ങളുടേയും ദിനങ്ങളിലൂടെ നടന്ന് പീഡാനുഭവ വാരത്തിന് ശേഷം പ്രത്യാശ പകരുന്ന
ഉയിർപ്പുഞായറാഴ്ച പുലർച്ചേ 3 ന് രാജാക്കാട് പള്ളിയിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.ഇടുക്കി മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേൽ ഈസ്റ്റർ കുർബ്ബാനയർപ്പിച്ച് സന്ദേശം നൽകി. വികാരി ഫാ.ജോബി വാഴയിൽ,ഫാ. ജെയിംസ് തെള്ളിയാങ്കൽ,ഫാ.അമൽ മണിമലക്കുന്നേൽ,ഫാ.ജോയൽ വള്ളിക്കാട്ട്,ഫാ.ജെയിൻ കണിയോടിയ്ക്കൽ,
ഡീക്കൻ ഫ്രാൻസീസ് പണ്ടാരത്തിക്കുടി എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പുതുജീവൻ്റെ പ്രതീകമായ ഈസ്റ്റർ മുട്ടകളും വിതരണം ചെയ്തു. നിരവധി വിശ്വാസികൾ ഈസ്റ്റർ കുർബ്ബാനയിൽ പങ്കെടുത്തു.