
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. 11.01039 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗവും റെക്കോഡുകൾ ഭേദിച്ചു. വൈകീട്ട് ആറ് മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിക്കുന്നു.