

തൊടുപുഴ: ഇളംദേശം ഫോക്കസ് ബ്ലോക്ക് ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനവും ബ്ലോക്ക് ഷീരകർഷക സംഗമവും നടത്തി. സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പിജെ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീര കാർഷിക മേഖലയിൽ നൂതന ശാസ്ത്രിയ സാങ്കേതിക വിദ്യാകൾ പരിചയ പെടുത്തികൊണ്ട് ഇളംദേശം ബ്ലോക്ക് ക്ഷീര മേളയോട് അനുബന്ധിച്ച് ഡയറി എക്സിബിഷനും നടത്തി. കാലിതീറ്റകൾ, മരുന്നുകൾ, ശസ്ത്രിയ, കറവ ഉപകരണങ്ങൾ തുടങ്ങി കർഷകർക്ക് അവശ്യമായ സേവനങ്ങളും സെമിനാറും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിരുന്നു. വണ്ണപ്പുറം ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിജു എം.എ എക്സിബിഷന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് ക്ഷീര സംഘം രക്ഷധികാരി ടോമി തോമസ് കാവാലം, ചെയർമാൻ റോയി കോക്കാട്ട്, കൺവീനർ സുധീഷ് എം.പി, തൃതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ ക്ഷീര സംഗം പ്രസിഡന്റുമാർ, സഹകാരികൾ, ജീവനക്കാർ എന്നിവർ സ്റ്റാൾ സന്ദർശിക്കുകയും ക്ഷീര മേഖലയിലെ നൂതന രീതികൾ വിലയിരുത്തുകയും ചെയ്തു.