
തൊടുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് തൊടുപുഴയില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്.
തൊടുപഴ നടുക്കണ്ടം ഐഎംഎ ഹൗസില്‍ നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. സുമി ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.കെ ശശിധരന്‍, സംസ്ഥാന ട്രഷറര്‍ ഡോ. റോയ് ആര്‍ ചന്ദ്രന്‍, ഡോ. പി ഗോപികുമാര്‍, വൈസ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍ കെ, തൊടുപുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സോണി തോമസ്, തൊടുപുഴ ബ്രാഞ്ച് സെക്രട്ടറി ഡോ. ജെറിന്‍ റോമിയോ, ഡോ. അബ്രഹാം സി പീറ്റര്‍, ഡോ. അജി പി എന്‍, ഡോ. റെജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഡോക്ടര്‍ – രോഗി ബന്ധം ശക്തമാക്കാനും വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി യാത്രാ സംഘം വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരോടും പൊതുജനങ്ങളോടും സംവദിക്കും. യാത്രയുടെ ഭാഗമായി സംഘം സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജകള്‍ സന്ദര്‍ശിച്ച് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിയും. കാസര്‍ഗോഡ് നിന്ന് മാര്‍ച്ച് ആറിനാണ് യാത്ര ആരംഭിച്ചത്. മാര്‍ച്ച് 16ന് തിരുവനന്തപുരം ഐഎംഎ ഹെഡ്‌കോട്ടേഴ്‌സില്‍ യാത്ര സമാപിക്കും.