ലഖ്നൗ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമയുടെ പേരിൽ വ്യവസായിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി.
വ്യവസായി ഹേമന്ത് കുമാർ റായുടെ പരാതിയിൽ ഹസ്രത്ഗഞ്ച് സ്വദേശി സഞ്ജയ് സിങ്ങ്, അഹമ്മദാബാദ് സ്വദേശികളായ സിക്കന്ദർ ഖാൻ, ഷബീർ ഖുറേഷി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
2023 സെപ്റ്റംബറിലാണ് മുംബൈയിൽ വച്ച് റായും സഞ്ജയ് സിങ്ങും പരിചയപ്പെടുന്നത്. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നൊഴികെയുള്ള അനുമതികളെല്ലാം സിനിമയ്ക്ക് ലഭിച്ചെന്നും ലാഭത്തിന്റെ 25 ശതമാനം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തെന്നും റായ് പറഞ്ഞു.
സിനിമാ നിർമാണം നടക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വ്യാജ ചെക്കുകൾ നൽകി കബളിപ്പിച്ചുവെന്നും പരാതിയിൽ പറഞ്ഞു.