ചെന്നൈ: അഴിമതി സര്‍വകലാശാലയുടെ ചാന്‍സലറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അഴിമതിയുടെ പാര്‍ടിയാണ് ഡി.എം.കെയെന്ന മോദിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് പ്രതികരണം. ഇലക്ടറല്‍ ബോണ്ടും പി.എം കെയേഴ്‌സ് ഫണ്ടും മറ്റു നേതാക്കളെ ചാക്കിലാക്കി കാവിവല്‍ക്കരിക്കുന്നതും എല്ലാം ബി.ജെ.പിയുടെ അഴിമതിയുടെ ഉദാഹരണങ്ങളാണ്.
പ്രധാനമന്ത്രി വാട്സാപ് സര്‍വകലാശാലയില്‍ നിന്നാണ് പഠിക്കുന്നത്. ബി.ജെ.പി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ തെരഞ്ഞെടുപ്പോ പാര്‍ലമെന്റ് ചര്‍ച്ചകളോ പിന്നീട് ഉണ്ടാകില്ല. മോദിയുടെ ചെന്നൈയിലെ റോഡ് ഷോ പരാജയമായിരുന്നെന്നും വെള്ളൂരിലെ പരിപാടിയില്‍ അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.