മൂലമറ്റം: വൈദ്യുതി ലൈനിൽ ഒടിഞ്ഞു കിടക്കുന്ന റബ്ബർ മരം വെട്ടി മാറ്റുന്നില്ല. ഏത് സമയത്തും പോസ്റ്റ് ഒടിഞ്ഞ് വീഴാം. പോസ്റ്റ് ഒടിഞ്ഞാൽ സമീപത്തെ വൈദ്യുതി ലൈനും തകരും. മൂലമറ്റം ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്ത് തട്ടാം പറമ്പിൽ പുരയിടത്തിലാണ് ലൈനിൽ മരം ഒടിഞ്ഞ് കിടക്കുന്നത് .വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചപ്പോൾ ആ ലൈനിൽ കറണ്ടില്ലെന്നാണ് ഓഫീസിൽ നിന്ന് പറഞ്ഞത്.
ഈ പോസ്റ്റ് ഒടിഞ്ഞാൽ സമീപത്തെ വൈദ്യുതി ലൈനും തകരും .നിരവധി കുടുബങ്ങൾക്ക് വൈദ്യുതി എത്തിക്കുന്ന ലൈൻ ഇതിനടുത്ത് കൂടിയാണ് പോകുന്നത്.
സ്കൂളിലേക്കും തിരിച്ചും നാട്ടുകാരും കുട്ടികളുമെല്ലാം യാത്ര ചെയ്യുന്ന റോഡിൻ്റെ മുകളിലൂടെയാണ് ലൈൻ പോകുന്നത്. അതുകൊണ്ട് തന്നെ അത് വൻ അപകടത്തിനും സാധ്യതയുണ്ട്. എത്രയും വേഗം ഈ മരം വെട്ടിമാറ്റി അപകടം ഒഴിവാക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.