തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ ഏഴാം വാർഡിൽ പൂമാല പാടത്തിൽ കോളനിയിലെ നിരവധി ജനങ്ങളാണ് യാത്രാ യോഗ്യമായ വഴിയില്ലാതെ വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ആവശ്യത്തിന് സൗകര്യമില്ലാത്ത റോഡിലൂടെ യാത്ര ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മഴ കാലം ആരംഭിച്ചാൽ പിന്നെ ഇവിടെ ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചരിക്കാൻ സാധിക്കാതെ വരും. നിരവധി തവണ അധികാരുളമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് വീട്ടമ്മമാർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ അരക്കു കീപ്പോട്ട് തളർന്നു പോയ തന്റെ മകളെ ആശുപത്രിയിലേക്കും മറ്റും കൊണ്ടു പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് പ്രായമായ ഒരു അമ്മ പറയുന്നത്.
പല തവണ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും അഡ്വ. വി.ഡി ജോസഫ് അച്ചന്റെ സഹയത്താലാണ് ഫണ്ട് അനുവദിച്ച് കിട്ടിയത്. എന്നാൽ തുടർന്ന് 60 മീറ്റർ റോഡ് പണിത ശേഷം ഫണ്ട് ഇല്ലെന്ന കാരണത്താൽ നിർമാണ ജോലികൾ നിർത്തി വെച്ചതായുമാണ് നാട്ടുകാർ പറയുന്നത്. പിന്നീട് നിരവധി തവണ അധികരികളെ കണ്ട് വിഷയം അവതരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വീട്ടമ്മമാരുടെ ആരോപണം.