തൊടുപുഴ: ഇറാൻ തടവിലാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ജയിൽ മോചിതനാക്കുവാൻ താമസം വന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ.
കിറ്റക്സിനെ പറഞ്ഞു വിട്ടതിൽ ഇരു മുന്നണികളും മാപ്പു പറയണം. കന്യാകുമാരി മുതൽ കാശ്മീർ വരെ പൊതുവായ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കണം. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് രാജ്യത്ത് പൊതുവില ഈടാക്കണം. കുറ്റകൃത്യങ്ങളുടെ ശിക്ഷ മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതു പോലെ ഉയർത്തണം. വിമാന ടിക്കറ്റുകളുടെയും താമസ സൗകര്യങ്ങളുടെയും നിരക്കിന് ക്യാപ്പിങ്ങ് പോളിസി നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
സി.എ.എ നടപ്പാക്കിയതിൽ മോദിക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ.