ബാംഗ്ലൂർ: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവ് മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം.
ഇരുവരോടും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ(എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വീഡിയോകൾ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതരായത്.
പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടു ജോലിക്കാരി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
പീഡനത്തിന് ഇരയായ അഞ്ച് സ്ത്രീകൾ കർണാടക പൊലീസിൻറെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.