ഇടുക്കി: മതസൗഹാര്‍ദ്ദത്തിന്റെ മനോഹര കാഴ്ച്ചയാണ് ശല്യാംപാറയെന്ന കൊച്ചുഗ്രാമം മുമ്പോട്ട് വയ്ക്കുന്നത്.ജാതി മത വര്‍ണ്ണങ്ങളുടെ പേരില്‍ മനസ്സുകള്‍ തമ്മില്‍ അകന്നുപോകുന്ന കാലത്ത് രണ്ട് ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും പങ്ക് ചേരുന്ന മത സാഹോദര്യത്തിന്റെ കാഴ്ച്ചയാണ് ഇവിടെ നിന്നും കാണാന്‍ കഴിയുക.ശല്യാംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്രക്ക് ശല്യാംപാറ നൂറുല്‍ ഹുദാ ജുമാമസ്ജിദ് അങ്കണത്തില്‍ സ്വീകരണമൊരുക്കി.
മസ്ജിദ് പരിസരത്ത് നല്‍കുന്ന സ്വീകരണത്തിന് ശേഷം എല്ലാവരും ഒരുമിച്ചാണ് ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്കെത്തുക. താലപ്പൊലിഘോഷയാത്രയില്‍ പങ്ക് ചേര്‍ന്ന് എത്തുന്നവര്‍ക്ക് മസ്ജിദ് പരിസരത്ത് മധുരമൊരുക്കി സ്‌നേഹം പങ്കിടും.ഇതിന് ശേഷമാണ് ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ എത്തുന്നത്.
നബിദിന ആഘോഷദിനത്തില്‍ ഹൈന്ദവ വിശ്വാസികള്‍ തിരിച്ചും ഈ സ്‌നേഹവും സൗഹൃദവും പങ്കിട്ട് നല്‍കാറുണ്ട്.നബി ദിന റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മധുരം നല്‍കി സ്വീകരിക്കും.നാളുകളായി ഈ രീതി തുടര്‍ന്ന് പോരുന്നു.ക്ഷേത്രം ഭാരവാഹികളും ജുമാമസ്ജിദ് ഭാരവാഹികളും സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.