Timely news thodupuzha

logo

സമരയാത്ര ഇടുക്കിയിലെ ജനതയുടെ പോരാട്ട യാത്രയെന്ന് ഡീൻ കുര്യാക്കോസ് എം.പി

അടിമാലി: ബഫർസോൺ വിഷയം ഉൾപ്പെടെ സമരയാത്രയിൽ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുംവരെ ജനപക്ഷത്ത് നിന്ന് പോരാടുമെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. കർഷകരുടെ വേദനകൾ ഒപ്പിയെടുത്താണ് യാത്ര കടന്നു പോയത്. വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

ആശ്വാസമാകുമെന്നു കരുതിയ സർക്കാരും, മന്ത്രിമാരും, ഇടത് നേതാക്കളും പുറം തിരിഞ്ഞ് നിൽക്കുകയാണ്. തൻ്റെ സമരയാത്രയിൽ അണിചേർന്നവരോടും, വിജയിപ്പിച്ചവരോടും പ്രത്യേകം നന്ദി അറിയിച്ചു. കർഷക ജനത വലിയ ആശങ്കയിലാണ്. ഭൂപ്രശ്നങ്ങളും, വില തകർച്ചയും അവരുടെ ജീവിതത്തെ ആകെ തകർത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *