തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റോരാളുമായി വിവാഹം കഴിക്കുന്നതിനായി കാമുകനായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലീസിൻറെ കുറ്റപത്രം. ജില്ലാ ക്രൈം ബ്രാഞ്ചിൻറെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. 2022 ഒക്‌ടോബർ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം.
ആദ്യം സാധാരണ മരണമാണെന്ന് കരുതിയിരുന്നതെങ്കിലും പിന്നീട് പ്രതൃക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അതേമാസം 25ന് ഷാരോൺ മരിക്കുകയും ചെയ്തു. 10 മാസത്തെ ആസുത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പറയുന്നു.