കോലാനി: ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ അനുവദിച്ചു നൽകിയ ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം. റ്റി. ജയൻ നിർവ്വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം റ്റി. ജി. സുകുമാരൻ സ്വാഗത പ്രസംഗം നടത്തി.
മിൽമ ഡയറക്ടർ ജോൺസൺ കെ. കെ, തൊടുപുഴ താലൂക്ക് പ്രസിഡൻറ് എം. റ്റി. ജോണി, കൗൺസിലർമാരായ ജോസ് മഠത്തിൽ, മെർളി രാജു, ആർ. ഹരി, കവിത അജി, കവിത വേണു, ക്ഷീരവികസന ഓഫീസർ റിനു തോമസ് തുടങ്ങിയവർ ആശംസ അറിയിച്ചു. കോലാനി എ.പി.സി.ഒ.എസ് പ്രസിഡൻറ് കെ. ജെ. മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. നാളെ മുതൽ പാൽ വിതരണം തുടങ്ങും. ഒരുലിറ്റർ പാലിന് 55 രൂപയും 5 ലിറ്ററിന് മുകളിൽ വാങ്ങുന്നവർക്ക് 50 രൂപയുമാണ് വില. രാവിലെ 6 മുതൽ 8.30 വരെയും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6 വരെയുമാണ് വിൽപ്പന.