വിയന്ന: സ്‌പെയിനിൽ നിന്ന് ഓസ്‌ട്രിയയിലേക്ക് വന്നു കൊണ്ടിരുന്ന ഓസ്‌ട്രിയൻ എയർലൈൻസിന്റെ വിമാനത്തിന് ശക്തമായ ആലിപ്പഴവർഷത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചു. 173 യാത്രികരെയും ആറ് ജീവനക്കാരെയും വഹിച്ചിരുന്ന വിമാനമാണ് ഞായറാഴ്‌ച അപകടത്തിൽ പെട്ടത്. മഞ്ഞുകട്ടകൾ പതിച്ച് വിമാനത്തിന്റെ കൊക്പിറ്റിന്റെ മുകൾഭാഗം വളയുകയും കോക്‌പിറ്റിന്റെ ജനാലകൾ പൊട്ടുകയും ചെയ്‌തു.