പട്ന: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിന് പ്ലാസ്റ്ററിനു പകരം കാർഡ് ബോർഡ് കെട്ടിവച്ച് ചികിത്സ. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം.
ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ നിതീഷ് കുമാറാണ് മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് കെട്ടിവച്ചത്.
പിന്നീട് യുവാവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാർ ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ കാർഡ് ബോട്ട് കെട്ടിവെച്ച് വാർഡിൽ കിടക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.