ബ്രസീൽ: ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്കി ഒരു വർഷമായി പക്ഷാഘാതം ബാധിച്ച് ബ്രസീലിലെ ആശുപത്രിയിൽ ചികിത്സയിണെന്ന് ഭാര്യ വലേറിയ വാസർമൻ സ്ഥിരീകരിച്ചു. നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും അവർ പറഞ്ഞു.
അമേരിക്കയിൽ വച്ച് പക്ഷാഘാതമുണ്ടായതിനാലാണ് ചോംസ്കി ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്ന് തിങ്കളാഴ്ച ഒരു ബ്രസീലിയൻ പത്രം റിപ്പോർട് ചെയ്യുകയുണ്ടായി.
ഇതേ തുടർന്നാണ് വലേറിയ പ്രതികരിച്ചത്. ആശുപത്രിയിലും ചോംസ്കി ഗാസയെക്കുറിച്ചുള്ള വാർത്തകൾ കാണാറുണ്ടെന്നും പ്രതിഷേധസൂചകമായി ഇടതുകൈ ഉയർത്താറുണ്ടെന്നും അവർ പറഞ്ഞു.
ആരോഗ്യ സ്ഥിതി മോശമായതിനെതുടർന്ന് ചോംസ്കി കഴിഞ്ഞ ജൂൺ മുതൽ പൊതുവേദികളിലോ പരിപാടികളിലോ പങ്കെടുക്കാറില്ല. ചാറ്റ് ജി.പി.ടി, ആർടിഫിഷ്യൽ ഇന്റലിജന്റ്‌സ് എന്നിവയെ കുറിച്ചുള്ള ചിന്തകൾ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ചാറ്റ് ജിപിടി ഉയർത്തുന്ന കോപ്പിയടി(പ്ലേജറിസം) സാധ്യതകൾ അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.