കൊൽക്കത്ത: കസ്ബ ഏരിയയിലെ അക്രോപോളിസ് മാളിൽ തീപിടിത്തം.12.15 ഓടെയാണ് മാളിൻ്റെ അഞ്ചാം നിലയിലുള്ള ഫുഡ് കോർട്ടിൽ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നാല് അഗ്നിശമനസേനാ യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.