മുംബൈ: ജൂൺ 19ന് ശേഷം മുംബൈയിൽ മൺസൂൺ ശക്തമാകുമെന്ന് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 9 നാണ് മുംബൈയിൽ ആരംഭിച്ചത്. അന്നേ ദിവസം ചില ഭാഗങ്ങളിൽ 100 മില്ലീമീറ്ററോളം മഴ ലഭിച്ചിരുന്നു. പിന്നീട് മഴയുടെ ശക്തി കുറയുകയായിരുന്നു. എന്നാൽ ജൂൺ 19 മുതൽ മഴ ശക്തിമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.