Timely news thodupuzha

logo

സുക്മയിൽ കള്ള നോട്ടടിച്ച് നക്സലുകൾ

സുക്മ: ഛത്തിസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളിൽ നിന്ന് കള്ള നോട്ടുകളും ഇവ അച്ചടിക്കാനുള്ള ഉപകരണങ്ങളും രക്ഷാസേന പിടിച്ചെടുത്തു.

ഇതാദ്യമാണ് മാവോയിസ്റ്റുകളിൽ നിന്ന് കള്ളനോട്ട് കണ്ടെടുക്കുന്നത്. ബസ്തർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ പാവപ്പെട്ട ആദിവാസികളെ നക്സലുകൾ കള്ളനോട്ട് നൽകി വഞ്ചിക്കുന്നതായി നേരത്തേ അറിവായിരുന്നു.

ശനിയാഴ്ച വൈകിട്ട് കോരജ്ഗുഡയ്ക്കു സമീപത്തെ വനമേഖലയിലുള്ള മലയിൽ നിന്നാണ് പൊലീസും കേന്ദ്ര സേനയും പ്രത്യേക ദൗത്യ സേനയുമുൾപ്പെടുന്ന സംഘം കള്ളനോട്ടും സാമഗ്രികളും പിടിച്ചെടുത്തതെന്ന് സുക്മ എസ്.പി കിരൺ ചവാൻ. 50, 100, 200, 500 നോട്ടുകൾ, 200 കുപ്പി മഷി, കളർ പ്രിന്‍റർ, ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്‍റർ, ഇൻവെർട്ടർ, പ്രിന്‍റർ മെഷീൻ കാട്രിജ്, പ്രിന്‍റർ റോളർ, ബാറ്ററി, വയർലെസ് സെറ്റുകൾ, തോക്കുകൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തു.

നോട്ട് അസാധുവാക്കലിന് പിന്നാലെ നക്സൽ വിരുദ്ധ നടപടികൾ ശക്തമാക്കിയത് ഇവരുടെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടുണ്ടെന്ന് പൊലീസ്.

സാമ്പത്തിക ഞെരുക്കം നേരിട്ടതോടെ ആണ് മേഖലയിലെ ആഴ്ച ചന്തകളിൽ ഇവർ കള്ളനോട്ട് നൽകേണ്ട അവസ്ഥയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *