വയനാട്: തലപ്പുഴയിൽ കുഴിബോംബ് ബോംബുകൾ കണ്ടെത്തി. മക്കിമല കൊടക്കാണ് ചൊവ്വാഴ്ച രാവിലെയോടെയാണ് കുഴിബോംബ് കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് വാച്ചർമാർ ഫെൻസിംഗ് പരിശോധിക്കാൻ പോകുന്ന വഴിയാണ് ബോംബ് കണ്ടെത്തിയത്. സംശയം തോന്നി ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇടവേളകളിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിലാണ് സംഭവം. ബോംബ് സക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി
