മണക്കാട്: എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിമുക്തി ക്ലബ്ബ്, സ്കൗട്ട് ആന്റ് റേഞ്ചർ യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ചിരാത് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാതാരം മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി.
തുടർന്ന് സ്കൗട്ട് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ഒരു കയ്യൊപ്പ്, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ, ജയരാജ്, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി, സ്കൗട്ട് ക്യാപ്റ്റൻ കെ ഗീത, ഡോ. അരുൺ ഭാസ്കർ തുടങ്ങിവർ സംസാരിച്ചു.