തൊടുപുഴ: കഴിഞ്ഞ മൂന്നര വർഷമായി നഗരസഭ ചെയർമാനും ചില ഉദ്യോഗരും ചേയ്യർന്ന് നടത്തുന്ന വൻ അഴിമതികളുടെയും സാമ്പത്തിക ഇടപാടുകളുടേയും വ്യക്തമായ തെളിവാണ് കൈക്കൂലി കേസിണ്‍ എ.ഇ അറസ്റ്റലായതോടു കൂടി പുറത്ത് വന്നിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം കമ്മിറ്റി.
ഈ സാമ്പത്തിക ഇടപാടുകളിൽ ഏതെങ്കിലും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഉണ്ടോയെന്ന് വിശദമായ അന്വേഷണം നടസ്ഥണമെന്നും ഉദ്യോഗനെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കേരള കോൺഗ്രസ്(ജേക്കബ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാനന ഹൈപവർ കമ്മിറ്റിയംഗം ഷാഹുൽ പള്ളത്തുപറമ്പിൽ, ബാബു
വർഗീസ്, വെങ്കിടാചലം തുടങ്ങിയവർ പ്രസംഗിച്ചു.