തൊടുപുഴ: മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ മുൻസിപ്പൽ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. ഡി.സി.സി പ്രസിഡണ്ട് റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടുവാൻ ഉദ്യോഗസ്ഥൻ ചോദിക്കുന്ന പണം കൊടുക്കുവാൻ പറയുന്ന ഭരണാധികാരി കേരള ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ കൈക്കൂലി കേസിൽ അറസ്റ്റിലായപ്പോൾ രണ്ടാം പ്രതിയാക്കപ്പെട്ടയാൾ മുനിസിപ്പൽ ചെയർമാൻ ആണെന്നത് ഈ നാടിനു തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ചിരുന്നു. ഇതിനിടെ മുനിസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്, യൂത്ത് ലീഗിന്റെയുംയൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പിന്നീട് സമരത്തിൽ ഏർപ്പെട്ടിരുന്ന യുഡിഎഫ്, ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി ഓഫീസിലേക്ക് പ്രവേശിച്ചപ്പോൾ ചില പോലീസ് ഉദ്യോഗസ്ഥന്മാർ തടഞ്ഞു. തുടർന്ന് കൗൺസിലർമാരും പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഉപരോധ സമരത്തിൽ എം.എച്ച് സജീവ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ബാബു, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പികെ മൂസ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിലാൽ സമദ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്കെഎം നിഷാദ്,യുഡിഫ് പാർലമെന്ററി പാർട്ടി നേതാക്കളായ ജോസഫ് ജോൺ, കെ ദീപക്, എം എ കരീം,സുധീർ,പി എച്,നിസാമുദീൻ, റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, എന്നിവർ നേതൃത്വം നൽകി. യുഡിഫ് നേതാക്കൾ ആയ എ.എം ഹരിദ്,ജാഫർ ഖാൻ മുഹമ്മദ്, കെജി സജിമോൻ, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നഗരം ചുറ്റി പ്രകടനം നടത്തിയ ശേഷം ഗാന്ധി സ്ക്വയറിൽ സമരം സമാപിച്ചു. ശാഹുൽ മാങ്ങാട്ട്,ഫിലിപ്പ് ചേരിയിൽ രാധാകൃഷ്ണൻ, കെ.എം ഷാജഹാൻ, കൗൺസിലർമാരായ സഫിയ ജബ്ബാർ, ഷഹാന ജാഫർ, സനു കൃഷ്ണ, സാബിറ ജലീൽ, ഷീജ ശാഹുൽ, നീനു പ്രശാന്ത്, രാജി അജേഷ്, നിസ സക്കീർ,റസിയ കാസിം,പിവി അച്ഛാമ്മ, ബിന്ദു ദിനേഷ്, റോബിൻ മൈലാടി, സുരേഷ് രാജു, ഒ കെ അഷറഫ്,റഷീദ് കാപ്രാട്ടിൽ, ck ജാഫർ, ശാഹുൽ കാപ്രാട്ടിൽ,തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ നഗരസഭ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലിനു അകത്തും പുറത്തും പ്രതിഷേധം ഉണ്ടാവുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.