തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരൻറെ ദേഹത്ത് തിളച്ച ചായ ഒഴിച്ച മുത്തച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനായ ഉത്തമനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തച്ഛൻ്റെയും മുത്തശ്ശിയുടേയും അടുത്ത് ഏൽപ്പിക്കുക ആയിരുന്നു. ഈ മാസം 24നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കൾ എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിച്ചു.
മൂന്ന് വയസുകാരൻ്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛൻ അറസ്റ്റിൽ
