ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ‘അകിക്കൊമ്പൻ’ എന്ന കാട്ടാനയാണ് എസ്റ്റേറിലിറങ്ങി റേഷൻകട തകർത്ത്. കെട്ടിടം പൂർണമായും തകർന്നു. 10 ദിവസത്തിനിടെ ഇത് 4-ാം തവണയാണ് ‘അകിക്കൊമ്പൻ ജനവാസ മേഘലയിൽ ഇറങ്ങുന്നത്.
ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. ‘അകിക്കൊമ്പൻറെ നിരന്തര ആക്രമണത്തെ തുടർന്ന് റേഷൻ കടയിലെ സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ തന്നെ കടയിലെ സാധനങ്ങൾക്ക് കേടുപാടുകളില്ല. കഴിഞ്ഞദിവസം അരിക്കൊമ്പൻ ആനയിറങ്കൽ മേഖലയിൽ രണ്ട് വീടുകൾ തകർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 11 തവണയാണ് ആന കട തകർക്കുന്നത്. അരിക്കൊമ്പന് പുറമേ പത്തോളം ആനകൾ പ്രദേശത്ത് ഇറങ്ങിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു.