താനെ: ജനാധിപത്യ സംവിധാനത്തിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ താനെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ശിവസേനയുടെ പിളർപ്പിന് ശേഷം താക്കറെയുടെ ആദ്യ നഗര സന്ദർശനമായിരുന്നു ഇത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യുടെ തട്ടകമാണ് താനെ.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഉപദേഷ്ടാവ് എന്ന് കരുതപ്പെടുന്ന ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയനേതാവ് അന്തരിച്ച ആനന്ദ് ദിഗെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വ്യാഴാഴ്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആനന്ദ് ദിഗെയുടെ വൻ ജനപ്രീതിയാണ് താനെയെ സേനയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നാക്കി മാറ്റിയത്.