Timely news thodupuzha

logo

ത്രിപുരയിൽ എച്ച്.ഐ.വി ബാധിച്ച് 47 മരണം

അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്‌.ഐ.വി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 47 വിദ്യാര്‍ഥികള്‍ മരിച്ചതായും 828 വിദ്യാർത്ഥികൾ എച്ച്.ഐ.വി പോസിറ്റീവാണെന്നുമാണ് റിപ്പോർട്ട്.

ത്രിപുര സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 220 സ്‌കൂളുകള്‍, 24 കോളെജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലഹരി മരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. കണക്കുകൾ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതൽ ഏഴ് വരെ പുതിയ എച്ച്.ഐ.വി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിച്ചരില്‍ അധികവും.

എച്ച്.ഐ.വി ബാധിതരായ 828 കുട്ടികളിൽ 572 പേർ ജീവനോടെയുള്ളതായും 47 പേർ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായി കണക്കുകൾ വ്യക്തമാക്കുന്നു.

ത്രിപുരയിലെ മാധ്യമ പ്രവർത്തകുടെ കൂട്ടായ്മ സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിലാണ് റ്റി.എസ്.എ.സി.എസ് ഈ കണക്കുകൾ വിശദമാക്കിയത്. കുട്ടികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *