Timely news thodupuzha

logo

കുവൈത്തിൽ വാഹനാപകടത്തൽ ഏഴ് ഇന്ത്യക്കാർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു മലയാളികളുമുണ്ട്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽപെട്ടവരെല്ലാം ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ആയിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *