Timely news thodupuzha

logo

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക്

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. അഭിലാഷ് ചികിത്സ തേടി. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് വെല്ലുവിളിയായത്.

2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരം അഭിലാഷ് പിന്നിടേണ്ടിയിരിക്കുന്നു. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

പായ്‌വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വർഷമാദ്യം വിരമിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *