തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറയും കരിമണ്ണൂർ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അലൻ അലോഷികും ചേർന്ന് കേരള യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി.
തൊടുപുഴ യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സെൻ കുഴിഞ്ഞാലി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം നേതാക്കളായ ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, നൗഷാദ് മുക്കിൽ, ദിൽസെൻ കല്ലോലിക്കൽ, അനു ആന്റണി, വിജയ് ചേലാകണ്ടം, ജോസ് കുട്ടി വിലങ്ങുപാറ തുടങ്ങിയവർ സംസാരിച്ചു.