തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധത്തിൽ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ. ഈ ആവശ്യം ഉന്നയിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ നിവേദനം നൽകി.
ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നാണു പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘വൈലോപ്പിള്ളി’ എന്നതു തെറ്റായി ‘വൈലോപ്പള്ളി’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ നിരവധി പിഴവുകൾ പ്രബന്ധത്തിലുണ്ടെന്നും പരാതി ഉയരുന്നുണ്ട്.