തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗഡു വിതരണം വൈകും. തുക അനുവദിച്ച് കൊണ്ട് ഉത്തരവ് ഇറങ്ങാത്തതിനാൽ ആണ് പെൻഷൻ വിതരണം വൈകുന്നത്. ബുധനാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. 1600 രൂപ വീതം 60 ലക്ഷത്തിൽ പരം പേർക്കായി 900 കോടി രൂപയാണ് ആവശ്യമുള്ളത്. ഈ തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവാണ് വൈകുന്നത്.