Timely news thodupuzha

logo

വെള്ളിയാമറ്റം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്‌ഘാടനം നടത്തി

വെള്ളിയാമറ്റം: സെൻറ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയും വിവിധ ക്ലബുകളും സംസ്ഥാന സ്കൂൾ പാഠപുസ്തക രചനാ സമിതി മെമ്പർ റോയ് ജെ കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജയിംസ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എം ജോസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ റോയി വി ജോർജ്, പി.റ്റി.എ പ്രസിഡൻ്റ് റിനേഷ് തോമസ്, വിദ്യാരംഗം കോർഡിനേറ്റർ ലീന വർഗീസ്, അഭിരാമി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *