Timely news thodupuzha

logo

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

നിർമാതാവ് സജിമോൻ പാറയിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ‌ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് പുറത്ത് വരുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ഇടയാക്കും. ഇതു പോലും വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് ഭീഷണിയുണ്ടാകാൻ വരെ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

റിപ്പോർട്ട് പുറത്ത് വിടുന്നത് അടിയന്തരമായി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കും. ഹേമകമ്മിഷൻ റിപ്പോർട്ട് സർക്കാർ പുറത്ത് വിടാൻ ഇരിക്കേയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *