തൊടുപുഴ: പാലാ റോഡിൽ ചുങ്കം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ മലാശയരോഗ നിർണയ ക്യാമ്പ് നടന്നു. അറുപതോളം രോഗബാധിതർ ക്യാമ്പിൽ പങ്കെടുത്തു. ഡോ.വിഷ്ണു കാളിമഠവും ഭാര്യ ഡോ. വീണ വിജയും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. അഖിലേന്ത്യാ കർഷക ക്ഷേമനിധി ബോർഡ് മെമ്പർ മാത്യു വർഗീസ് അധ്യക്ഷനായി.
ഡോ.ആതിര എച്ച്, ഡോ.ജീഷ്ന അബ്ദുട്ടി, അഡ്വ.പ്രകാശ് റ്റി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഇവ മറച്ചുവക്കേണ്ട രോഗങ്ങളായി കാണാതെ ഇതിനുള്ള ചികിത്സ നൽകി അസുഖം പൂർണ്ണമായും ഭേദമാക്കാനാകുമെന്ന അവബോധം ജനങ്ങൾക്ക് പകർന്നു നൽകുകയാണ് ക്യാമ്പ് വഴി ലക്ഷ്യമിട്ടതെന്ന് സംഘാടകർ വ്യക്തമാക്കി.