തൊടുപുഴ: നഗരസഭയിൽ അഴിമതി ആരോപണങ്ങൾ ഉയരുകയും ചെയർമാൻ ഉൾപ്പെടെയുള്ളവർ വിജിലൻസ് കേസിൽ ഉൾപ്പെടുകയും ചെയ്തതോടെ കൂടുതൽ അന്വേഷണങ്ങൾ തുടങ്ങിയതായി സൂചന.
കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായ അസി. എഞ്ചിനീയർ, നിലവിൽ ജോലിയിലുള്ള ഓവർസിയർ എന്നവരോട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വിശദീകരണം ചോദിച്ചതായി അറിയുന്നു.
മുനിസിപ്പൽ കൗൺസിലർമാരായ സിജി റഷീദ് കെ.കെ.ആർ, കവിത അജി എന്നിവർ മന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയെ തുടർന്നാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. വാർഡുകളിലെ വിവിധ ജോലികൾ തടസ്സപ്പെടുത്തിയതായും അഴുമതി ആരോപണം ഉന്നയിച്ചുമാണ് പരാതി നൽകിയത്. നഗരസഭ ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയം 29ന് ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.