Timely news thodupuzha

logo

പ്രകൃതി സംരക്ഷണ ദിനം, തൊടുപുഴ പുഴയോരം ബൈപ്പാസ് വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചു

തൊടുപുഴ: പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച്, മുതലക്കോടം ഫൊറോനയിലെ ഇടവകകളിൽ നിന്നും യുവദീപ്തി കെ.സി.വൈ.എം യുവജനങ്ങളുടെയും തൊടുപുഴ നഗരസഭയുടെയും നേതൃത്വത്തിൽ തൊടുപുഴ പുഴയോരം ബൈപ്പാസ് വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

യുവദീപ്തി കെ.സി.വൈ.എം മുതലക്കോടം ഫൊറോന ഡയറക്ടർ ഫാ. ജോൺ മുണ്ടക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിറിയക് മഞ്ഞകടമ്പിൽ, ആനിമേറ്റർ സി. റ്റെസ് മരിയ, പ്രസിഡന്റ് റോബിൻ ജെയിംസ് പൊട്ടനാനിക്കൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഫൊറോനയുടെ കീഴിലുള്ള ആറ് ഇടവകയിൽ നിന്നുമായി മുപ്പത്തോളം യുവജനങ്ങൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *