മേപ്പാടി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെത്തി നടന് മോഹന്‍ലാല്‍. പട്ടാള വേഷത്തില്‍ മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ എത്തിയത്.
ദുരന്തഭൂമിയും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിക്കും. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു.