തിരുവനന്തപുരം: കൊരിയര്‍ നല്‍കാമെന്ന വ്യാജേന വീട്ടിലെത്തി സ്ത്രീയ വെടിവെച്ച വനിത ഡോക്ടര്‍ നല്‍കിയ പീഡന പരാതി കൊല്ലം സിറ്റി പൊലീസിന് കൈമാറി. വെടിയേറ്റ സ്ത്രീയുടെ പരാതി കൊല്ലം സിറ്റി പൊലീസിന് കൈമാറി. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജീത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെവന്നായിരുന്നു ചോദ്യം ചെയ്യലിനിടെ വനിത ഡോക്ടര്‍ വെളിപ്പെടുത്തിയത്.
കുറ്റകൃത്യം നടന്നത് കൊല്ലം പൊലീസിന്റെ പരിധിയിലായതിനാലാണ് കേസ് അന്വേഷണം കൈമാറിയത്. വടിവയ്പ്പ് കേസില്‍ കേസില്‍ തിങ്കളാഴ്ച വഞ്ചിയൂര്‍ പൊലീസ് വനിതാ ഡോക്ടറെ കസ്റ്റഡിയില്‍ വാങ്ങും.
എറണാകുളം, കോട്ടയം, കൊല്ലം, കുറ്റകൃത്യം നടന്ന ഷിനിയുടെ പാല്‍ക്കുളങ്ങരയിലെ വീടിലെത്തിച്ച് തെളിവെടുപ്പിക്കും. വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുക്കേണ്ടതുണ്ട്. ഇത് കൊല്ലത്തെ ഇവരുടെ ക്വാര്‍ട്ടേഴ്‌സിലുണ്ടാവുമെന്നാണ് കരുതുന്നത്.