ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരായ അപകീർത്തി പരാമർശത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പിയുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്‍റ് കബിലാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഡി.എം.കെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കേസെടുത്ത പെരവള്ളൂര്‍ പോലീസ് ഞായറാഴ്ച വ്യാസാര്‍പാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലെ പ്രതിഷേധിച്ചു. ബി.ജെ.പിക്കാരെ അടിച്ചമര്‍ത്താന്‍ ഡി.എം.കെ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.