അടിമാലി: മന്നാങ്കാല ഇടപ്പറമ്പില്‍ അമല്‍ രാജ് ശരണ്യ ദമ്പതികളുുടെ മകളാണ് ഒന്നാംക്ലാസുകാരി അഗ്നിമിത്ര.നൃത്ത പഠനത്തിനാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങാന്‍ അഗ്നിമിത്ര ചില്ലറത്തുട്ടുകള്‍ സ്വരുകൂട്ടിയിരുന്നു. അങ്ങനെ സ്വരുകൂട്ടിയ നാണയത്തുട്ടുകളാണിപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഈ കൊച്ചുമിഠുക്കി സംഭാവന ചെയ്തിട്ടുള്ളത്.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ നാണയത്തുട്ടുകള്‍ നല്‍കിയാലോയെന്ന മാതാപിതാക്കളുടെ ചോദ്യത്തിന് മുമ്പില്‍ അഗ്നിമിത്ര തെല്ലും മടിയില്ലാതെ തന്റെ കൊച്ചു സമ്പാദ്യം വിട്ടുനല്‍കാന്‍ തീരുമാനിച്ചു.
ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി അലക്‌സാണ്ടര്‍ അഗ്നിമിത്രയുടെ വീട്ടിലെത്തി ദുരിതാശ്വാസ നിധിയിലേക്കായി തുക ഏറ്റുവാങ്ങി.1996 രൂപയായിരുന്നു അഗ്നിമിത്രയുടെ സമ്പാദ്യമായി ഉണ്ടായിരുന്നത്.